Breaking News

യുവാവിന് ഗുരുതര രോഗം,ഇന്ത്യയുടെ കോവാക്സീന്‍’ ട്രയല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി :  തദ്ദേശീയ വാക്സീനായ ‘കോവാക്സീന്‍’ ട്രയല്‍ വിവാദത്തില്‍. വാക്സീന്‍ സ്വീകരിച്ചയാള്‍ക്ക് ഗുരുതരമായ രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടും ട്രയല്‍ നിര്‍ത്തിയില്ലെന്നാണ് ആരോപണം.

മുപ്പത്തി രണ്ടുകാരനായ യുവാവിനാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ന്യൂമോണിയ ബാധിച്ചത്. എന്നാല്‍ ഇയാള്‍ക്ക് രോഗം വന്നിട്ടും ട്രയല്‍ നിര്‍ത്തി വെച്ചില്ല. പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താല്‍ക്കാലികമായി നിര്‍ത്തുകയും പരിശോധനയില്‍ വാക്സീനു പ്രശ്നമില്ലെന്നു വ്യക്തമായാല്‍ തുടരുകയും ചെയ്യണം.

 

എന്നാല്‍ ഇക്കാര്യം അറിയിക്കാന്‍ കമ്ബനിയോ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനോ (സിഡിഎസ്‌സിഒ) തയാറായില്ല.

ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 16നു കോവാക്സീന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങിയിരുന്നു.

 

അതെ സമയം, വാക്സീന്‍ ട്രയലില്‍ പങ്കെടുത്തയാള്‍ക്കു പാര്‍ശ്വഫലം ഉണ്ടായത് സിഡിഎസ്‍സിഒയെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top