Breaking News

എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് 6 കുട്ടികൾ ഉൾപെടെ പതിനാല് മരണം

ഉത്തർപ്രദേശിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്.

മാണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top