തിരുവനന്തപുരം: നിയമസഭാ സമിതിയുടെ നോട്ടിസിന് മറുപടി നല്കി എന്‍ഫോഴ്സ്മെന്റ്. നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് മറുപടി. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും ഇ.ഡിയുടെ വിശദീകരണം.
നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി,മറുപടി നൽകി
By
November 14, 2020 12:12 pm