Breaking News

ബീഹാര്‍ നി​യമസഭാ തി​രഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് പുറത്ത്

പാട്ന:  ബീഹാര്‍ നി​യമസഭാ തി​രഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ലഭ്യമായി തുടങ്ങി. എൻഡിഎ ക്കെതിരെ മഹാസഖ്യം ബീഹാറിൽ മുന്നിൽ. 

എൻഡിഎ-123 മഹാസഖ്യം-92 എന്നതാണ് ഇപ്പോഴത്തെ നില.

കൊവിഡ്മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ-

നിലവിൽ രണ്ട് സഖ്യങ്ങളിൽ തമ്മിലാണ് പോരാട്ടം നടക്കുന്നത്. എൻഡിഎ സഖ്യവും മഹാഘട്ബന്ധനും.

നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ)

മുഖ്യമന്ത്രി സ്ഥാനാർത്ഥി- നിതീഷ് കുമാർ (ജെഡിയു)

നിതീഷ് കുമാറിന്റെ ജെഡിയു (115 സീറ്റ്), ബിജെപി (110 സീറ്റ്), വികശീൽ ഇൻസാൻ പാർട്ടി (11 സീറ്റ്), രാം മാഞ്ചി ഹിന്ദുസ്ഥാനി അവാം മോർച്ച (7 സീറ്റ്) എന്നിവരാണ് എൻഡിഎയിൽ ഉള്ളത്.

രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ആദ്യം എൻഡിഎയ്‌ക്കൊപ്പമായിരുന്നുവെങ്കിലും ജെഡിയുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒറ്റയ്ക്ക് മത്സരിച്ചിരിക്കുകയാണ്.

മഹാഘട്ബന്ധൻ

മുഖ്യമന്ത്രി സ്ഥാനാർത്ഥി- തേജസ്വി യാദവ് (ആർജെഡി)

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (144 സീറ്റ്), കോൺഗ്രസ് (70 സീറ്റ്), സിപിഐ-എംഎൽ (19 സീറ്റ്), സിപിഐ (16 സീറ്റ്) സിപിഐഎം (4 സീറ്റ്) എന്നിവരാണ് മഹാഘട്ബന്ധനിൽ ഉള്ളത്.

2015 ലെ ബിഹാർ തെരഞ്ഞെടുപ്പിലാണ് ഈ സഖ്യത്തിന് രൂപം നൽകുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം തന്നെ മത്സരിച്ചിരുന്നു.

എൻഡിഎ സഖ്യവും മഹാഘട്ബന്ധനും, മറ്റ് പാർട്ടികളും സഖ്യം ചേർന്ന് തെരഞ്ഞെടുപ്പ് കളത്തിലുണ്ട്.

ഗ്രാൻഡ് ഡെമോക്രാറ്റിക്ക് സെകുലർ ഫ്രണ്ട് (ജിഡിഎസ്എഫ്)

മുഖ്യമന്ത്രി സ്ഥാനാർത്ഥി- ഉപേന്ദ്ര കുശ്വാഹ (ആർഎൽസിപി)

അസാസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയുമായി ചേർന്നാണ് ഈ സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, ദേവേന്ദ്ര പ്രസാദ് യാദവിന്റെ സമാജ്വാദി ജനതാദൾ (ഡെമോക്രാറ്റിക്), ഓം പ്രകാശ് രാജ്ഭറിന്റെ സുഹുൽദേവ് ഭാരതിയ സമാജ് പാർട്ടി, ജൻവാദി പാർട്ടി സോഷ്യലിസ്റ്റ് എന്നിവരാണ് സഖ്യത്തിലെ മറ്റ് പാർട്ടികൾ. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാടിയും സഖ്യത്തിന്റെ ഭാഗമാണ്.

പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്)

മുഖ്യമന്ത്രി സ്ഥാനാർത്ഥി- പപ്പു യാദവ്

മധേപുര എംപി പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയും ചന്ദ്ര ശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും ചേർന്നാണ് ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെയും ബഹജുൻ മുക്തി പാർട്ടിയുടേയും പിന്തുണ ഇവർക്കുണ്ട്.

യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ്

മുഖ്യമന്ത്രി സ്ഥാനാർത്ഥി- പ്രഖ്യാപിച്ചിട്ടില്ല

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന്‌ 122 സീറ്റാണ്‌‌ വേണ്ടത്‌. 2015ൽ ആർജെഡി‌ 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ്‌ 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ്‌ സഖ്യമാണ്‌ എൻഡിഎയെ നേരിട്ടത്‌. നിതീഷ്‌ മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top