Breaking News

നാലുദിവസത്തിനിടെ 720 രൂപ കൂടി, സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കഴിഞ്ഞ നാല് ദിവസമായി വിലയിൽ വർധന തുടരുകയാണ്. ഇന്ന് പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വർധിച്ചിരിക്കുന്നത് . 

കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ വിലയിൽ വൻ വർദ്ധനവുണ്ടായെങ്കിലും പിന്നീട് താഴുകയായിരുന്നു. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. 

ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top