തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ നിർദേശം നൽകി.ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലിൽ വെച്ചു എന്ന പരാതിയിലാണ് കേസ്. ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. ചട്ടലംഘനം അനുവദിക്കില്ലെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു.
അതേസമയം ഇ ഡി നടപടി മനുഷ്യാവകാശലംഘനം എന്ന് സിപിഎം. രാഷ്ട്രീയപരിതമാണ് നടപടി.
ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.വ്യാജ സ്റ്റേറ്റ്മെൻറ് ഒപ്പിടാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് പരാതി.
നിയമസഭ പ്രിവില്ലേജ് കമ്മിറ്റി ഇ ഡിയോട് വിശദീകരണം തേടും. ജെയിംസ് മാത്യു എംഎൽഎ യുടെ പരാതിയിലാണ് വിശദീകരണം തേടുക.