മഞ്ചേരി:മലപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് വള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു.
ഇന്നലെ രാത്രി വീട്ടിൽ നിന്ന് പുറത്ത് പോയത്തിനു ശേഷം ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടർന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര് പലയിടത്തും അന്വേഷിച്ചിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോഴും മറുപടി ഉണ്ടായില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് വീണതെന്ന് സംശയിക്കുന്ന നിലയിൽ കെട്ടിടത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.