മുംബൈ: സഹതാരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ബോളിവുഡ് നടന് വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയിലാണ് കേസെടുത്ത് വിജയ് റാസിനെ അറസ്റ്റ് ചെയ്തത്.
ഗോണ്ടിയയിലെ രണ്ട് വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കുന്ന ഷൂട്ടിങ് സംഘം എല്ലാ ദിവസവും ഗോണ്ടിയയില്നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ഘട്ടിലെ വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോകാറുണ്ട്.