തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പിടികൂടി. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിനുള്ളിൽ തന്നെയായിരുന്നു കടുവ. ശനിയാഴ്ചയാണ് കടുവ കൂട്ടില്‍ നിന്നും ചാടിപ്പോയത്.
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളർത്ത് നായയെ പിടിക്കാൻ ശ്രമിച്ച കടുവയെ പ്രദേശവാസികൾ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
ചീയമ്പം പ്രദേശത്ത് നിന്ന് നാലു വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിന്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്.
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടി വച്ച് പിടികൂടി
By
November 1, 2020 2:36 pm