Breaking News

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  പോൾ സക്കറിയയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിൽ ജനിച്ച പോൾ സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).

സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top