പത്തനാപുരം: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നിക്കോട് കിണറ്റിന്‍കര കൈലാസത്ത് മേലേതില്‍ സുജിത്തിന്റെ ഭാര്യ ദേവുവാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കിണറ്റിന്‍കര ജംഗ്ഷനില്‍ സുജിത്ത് അവശനിലയില്‍ കിടക്കുന്ന വിവരം വീട്ടില്‍ അറിയിക്കാനെത്തിയ നാട്ടുകാരാണ് ദേവുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സുജിത്തിന്റെ വീട്ടില്‍ അമ്മ ഓമന മാത്രമാണുള്ളത്. സംഭവ സമയം ഇവര്‍ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
അഞ്ചല്‍ മാവിള സ്വദേശിനിയായ ദേവുവിനെ സുജിത്ത് നാലുമാസം മുന്‍പാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. ജൂണില്‍ ദേവുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഇരുവരെയും കണ്ടെത്തിയെങ്കിലും ദേവു സുജിത്തിനൊപ്പം പോവുകയായിരുന്നു. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)