Breaking News

തമിഴ്നാട്ടിലും കോവിഡ് വാക്സീൻ സൗജന്യം,ബീഹാറിന് പിന്നാലെ പ്രഖ്യാപനം

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്നു സംസ്ഥാന സർക്കാർ. ബിഹാറിൽ വാക്സീൻ സൗജന്യമാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് വാക്സീൻ സൗജന്യമാക്കുമെന്നു പ്രഖ്യാപിച്ചത്.

വാക്സീൻ തയാറായിക്കഴി‍ഞ്ഞാൽ തമിഴ്നാട്ടിലെ എല്ലാവർക്കും സൗജന്യമായി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്നാട്ടിൽ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതു മുന്നിൽ കണ്ടാണു സർക്കാർ നീക്കമെന്നാണു വിലയിരുത്തല്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top