ഹൈദരാബാദ് : തെലുഗു-തമിഴ് സൂപ്പര്‍ താരം രാജശേഖര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് 54 കാരനായ രാജശേഖറിനും ഭാര്യ ജീവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.
മക്കളായ ശിവാനി, ശിവാത്മിക എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജശേഖറിന്റെ ആരോഗ്യനില മോശമായിരിക്കുകയാണെന്നും, കൊറോണ വൈറസിനെതിരെ പോരാടുകയാണെന്നും ഇളയ മകള്‍ ശിവാത്മിക സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.