Breaking News

‘എന്റെ ഹൃദയം തുറന്നു നോക്കൂ,മോദിയെന്ന രാമന്റെ ഹനുമാനാണ് ഞാൻ..ചിരാഗ് പസ്വാൻ/Video

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഹൃദയത്തിലുണ്ടെന്നും മോദിയെന്ന രാമന്റെ ഹനുമാനാണ് താനെന്നും പറഞ്ഞ് എല്‍.ജെ.ഡി നേതാവും അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം വിമര്‍ശിച്ചതിന് പിന്നാലെയാണ് ബി.ജെ.പി, ലോക് ജനശക്തി നേതാവും എം.പിയുമായ ചിരാഗിനെതിരെ പ്രസ്താവന നടത്തിയത്. തന്റെ അച്ഛന്‍ മരണപ്പെട്ട ശേഷം നിതീഷ് കുമാര്‍ തന്നെ അവഗണിക്കുന്നതിനെ കുറിച്ചും അദ്ദേഹം വാചാലനായി.

എനിക്ക് പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകള്‍ ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തില്‍ തന്നെയുണ്ട്. ഹനുമാന് രാമനോടുള്ള ഭക്തിയോട് സമാനമായി, എന്റെ ഹൃദയം തുറന്നു നോക്കിയാല്‍ മോദിജിയുടെ ചിത്രം ദര്‍ശിയ്ക്കാന്‍ കഴിയും.’ ഇങ്ങനെയായിരുന്നു വികാരഭരിതനായുള്ള ചിരാഗിന്റെ പ്രസ്താവന.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top