തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എന്‍.ഐ.എ.
റമീസും, ഷറഫുദ്ധീനും ടാന്‍സാനിയയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചു. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവര്‍ത്തനം ടാന്‍സാനിയ കേന്ദ്രീകരിച്ചെന്നും എന്‍.ഐ.എ. പ്രതികള്‍ ഒന്നിച്ചു ചേര്‍ന്നത് പുറത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരമെന്നും എന്‍.ഐ.എ അറിയിച്ചു. യു.എ.പി.എ ചുമത്തിയതിന് തെളിവായാണ് എന്‍.ഐ.എ പുതിയ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്.