Breaking News

അവസാനഘട്ടത്തിലെത്തിയ വാക്‌സീൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ നിർത്തിവച്ചു

വാഷിംഗ്ൺ:കോവിഡ് വാക്‌സീൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ നിർത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിർത്തിവച്ചത്. പരീക്ഷണ വാക്‌സിൻ സ്വീകരിച്ച ഒരാളിൽ പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിർത്തിവച്ചതെന്നാണ് വിവരം.

സെപ്റ്റംബർ 23നാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. അമേരിക്കയിൽ അടക്കം അറുപതിനായിരത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top