Breaking News

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ സാധാരണ ഗതിയിൽ;ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം

തിരുവനന്തപുരം:ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ മാറ്റം. ഇന്നു മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാവുന്നതാണ്.

മാത്രമല്ല, പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top