Breaking News

മന്ത്രി എം എം മണിക്ക് കോവിഡ്

തിരുവനന്തപുരം: മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

 

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വി എസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top