കൊച്ചി: നടൻ ടൊവിനോ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് ടോവിനോ ഇപ്പോൾ.ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ടോവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറവത്ത് ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനിടെ ആണ് നടന് പരിക്കേറ്റത്. പിറവത്ത് വെച്ച് സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് നേരത്തെ പരിക്കേറ്റിരുന്നു. വയറിന് ചവിട്ടേൽക്കുകയായിരുന്നു. കഴിഞ്ഞദിവസം ഈ പരിക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.കരളിന് മുറിവുണ്ടായി അവിടെനിന്നാണ് ആന്തരിക രക്തസ്രാവം എന്നാണ് റിപ്പോർട്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ
By
October 7, 2020 1:32 pm