തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ഷോട്ട്സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തി.
ഇക്കാര്യം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. തീപിടിത്തത്തില്‍ ഫയലുകള്‍ മാത്രമാണ് കത്തിയത്. ഇവിടെ ഉണ്ടായിരുന്ന സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സാഗറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 24 ഓളം സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു.
ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണര്‍ ഡോ. എ കൗശികന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.
തീപിടിത്തത്തിനു കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ് ഫയര്‍ഫോഴ്സും അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലില്‍ പരാതിയും നല്കി.