കോഴിക്കോട്: ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.
ഒക്ടോബര്‍ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ കോഴിക്കോട് ഡി.എം.ഒയും പങ്കെടുത്തിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡി.എം.ഒയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയും സ്വയം നിരീക്ഷണത്തില്‍ പോയത്.