Breaking News

ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമെന്ന് പ്രധാനമന്ത്രി; പരിശോധന വർധിപ്പിക്കണമെന്നും മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കാജനകമായ സാഹചര്യമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി. കോവിഡ്​ ഏറ്റവും കൂടുതല്‍ ആശങ്ക വിതക്കുന്നത്​ ഏഴ്​ സംസ്ഥാനങ്ങളിലെ 60 ജില്ലകളിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്​ ബാധ ഏറ്റവും രൂക്ഷമായി തുടരുന്ന ഏഴ്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്​ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പരിശോധനകള്‍ വര്‍ധിപ്പിക്കുക, രോഗികളെ കണ്ടെത്തുക, ചികില്‍സയും നിരീക്ഷണവും, ബോധവല്‍ക്കരണം എന്നിവയാണ്​ കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളെന്ന്​ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാര്‍ ജില്ല, ബ്ലോക്ക്​തല ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്​ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, കര്‍ണാടക, ഉത്തര്‍പ്രദേശ്​, തമിഴ്​നാട്​, പഞ്ചാബ്​, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്​ രാജ്യത്തെ 63 ശതമാനം ആക്​ടീവ്​ കോവിഡ്​ കേസുകളും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top