Breaking News

മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു.സേലം സ്വദേശിയായ പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്.

മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേർന്നുതന്നെ തൊഴിലാളികൾക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.

സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണമായും തകർന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പോലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top