കൊല്ലം: പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന് ഉത്തരവിട്ടു.
റംസിയുമായി പത്ത് വര്‍ഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിന്്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഇതിനിടെ ഇയാളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധത്തില്‍ പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.