Breaking News

പുനസംഘടനയെച്ചൊല്ലി തർക്കം; എ, ഐ ഗ്രൂപ്പുകൾ തമ്മിൽ കയ്യാങ്കളി; ഓഫീസിലെ കസേരകൾ അടിച്ച് തകർത്തു / VIDEO

കൊച്ചി : പുനഃസംഘടനയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കയ്യാങ്കളി. ആലുവ മുപ്പത്തടത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്.

ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതില്‍ തഴഞ്ഞു എന്നാരോപിച്ച് ഐ ഗ്രൂപ്പാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇത് ഗ്രൂപ്പ് തിരിഞ്ഞ് കയ്യാങ്കളിയാകുകയായിരുന്നു.

മണ്ഡലം ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലായിരുന്നു എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഐഎന്‍ടിയുസി ഓഫീസിലെ കസേരകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

1 Comment

1 Comment

  1. Anvar

    September 12, 2020 at 12:56 pm

    ഇനിയും ഇത് നിർത്താറായില്ലേ. കണ്ടാലും കൊണ്ടാലും പഠിക്കില്ല. എന്നാണ് ഇവർ നേരെയാവുക. ഇക്കണക്കിനാണെങ്കിൽ അത് ഉണ്ടാവും എന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top