Breaking News

46 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതർ; 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 97,570 പേർക്ക്

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.

24 മണിക്കൂറിനിടെ 1201 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ആകെ മരണസംഖ്യ 77,472 ആയി ഉയർന്നു. നിലവിൽ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേർ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രോഗമുക്തി നേടിയവരുടെ എണ്ണവും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും രോഗം സ്ഥിരീകരിച്ച നാലിൽ മൂന്ന് പേരും രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top