Breaking News

സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷിയോ​ഗം വി​ളി​ച്ചു;ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ച​ർ​ച്ച ചെയ്യും

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു.കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ചർച്ചചെയ്യാൻ  ആണ് യോഗം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് യോ​ഗം. നാ​ലു മാ​സ​ത്തേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും.

ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി നീ​ട്ടി​വ​ച്ചാ​ൽ ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​മ​വാ​യം പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് പ്ര​തി​പക്ഷ​ത്തി​ന്‍റെ നി​ർ​ദേ​ശം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​ഐ അ​ട​ക്ക​മു​ള്ള ചി​ല പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യാ​ണു വി​വ​രം. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒഴി​വാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ബി​ജെ​പി​ക്കു​മു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഈ ​മാ​സം 18ന് ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഈ ​യോ​ഗ​ത്തി​നു മു​ൻ​പ് അ​ഭി​പ്രാ​യ ഐ​ക്യ രൂ​പീ​ക​ര​ണ​ത്തി​നാ​യാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ​മ​വാ​യ​ത്തി​ലെ​ത്തി​യ ശേ​ഷം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന. പ്ര​ഖ്യാ​പി​ച്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റി വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top