Breaking News

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89706 പുതിയ കേസുകൾ, 1115 മരണം

ഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 43,70,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1115 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73,890 ആയി.

ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളിൽ 8,97,394 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്.

യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതൽ പുതിയ മരണങ്ങൾ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.

കഴിഞ്ഞ ദിസം 28,561 പുതിയ കോവിഡ് കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 89,852 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1000 ത്തിലധികം മരണം ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും 600ൽ ത്താഴെ മാത്രമാണത്. യുഎസ്സിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 498 പേരാണ്. ബ്രസീലിൽ 516 പേരും മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top