Bollywood

നടി റിയ ചക്രബർത്തി അറസ്റ്റിൽ

മുംബൈ:ബോളിവുഡ് നടി റിയ ചക്രബർത്തി അറസ്റ്റിൽ. നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് കാമുകി നടി റിയ ചക്രബർത്തി അറസ്റ്റിലായത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍സിബി അറിയിച്ചു.

ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top