ഡൽഹി: തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്.
ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 71,642 ആയി ഉയര്‍ന്നു. രോഗബാധയെത്തുടര്‍ന്ന് നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്.
അതേ സമയം 32,50,429 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇത് ആശ്വാസകരമായ വാർത്തയാണ്.
രാജ്യത്ത് ഇന്നലെ വരെ 4,95,51,507 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 7,20,362 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.