Bollywood

നടൻ അർജുൻ കപൂറിന് കോവിഡ്; ആരോഗ്യസ്ഥിതി അറിയിച്ച് താരം

മുംബൈ: ബോളിവുഡ് നടൻ അർജുൻ കപൂറിന്‌  കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോംക്വാറന്റീനിലായിരിക്കുമെന്നും താരം വ്യക്തമാക്കി. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വരും ദിവസങ്ങളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റില്‍ എല്ലാവരുടെയും പിന്തുണയ്ക്ക് താരം മുന്‍കൂറായി നന്ദി അറിയിച്ചിട്ടുണ്ട്. ‌
എനിക്ക്സ്ഥിരീകരിച്ച കാര്യം എല്ലാവരെയും അറിയിക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ ഓകെയാണ് മറ്റ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ അദ്ദേഹത്തിന് വേഗം സുഖമാകാന്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അര്‍ജുന്‍ കപൂറിന്റെ സഹോദരിയും നടിയുമായ ജാന്‍വി കപൂര്‍ ഹൃദയത്തിന്റെ ആകൃതിയുള്ള ഇമോജിയാണ് കമന്റായി നല്‍കിയിരിക്കുന്നത്.

കൃതി സനോന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കൊപ്പം പാനിപ്പത്ത് എന്ന ചിത്രത്തിലാണ് അര്‍ജുന്‍ കപൂര്‍ അവസാനമായി വേഷമിട്ടത്. സെയ്ഫ് അലിഖാന്‍, യാമി ഗൗതം, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അഭിനയിക്കുന്ന കോമഡി ഹൊറര്‍ ചിത്രം ഭൂത് പൊലീസ്, രാകുല്‍ പ്രീത് സിംഗ്, ജോണ്‍ എബ്രഹാം, അദിതി റാവു ഹൈദരി എന്നിവര്‍ക്കൊപ്പം റൊമാന്റിക് ചിത്രം എന്നിവയാണ് അര്‍ജുന്‍ കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

View this post on Instagram

🙏🏽

A post shared by Arjun Kapoor (@arjunkapoor) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top