Breaking News

കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ; സംഭവം ആറൻമുളയിൽ

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് പീഡനം. ആംബുലൻസ് ഡ്രൈവറായ നൗഫൽ (21) എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി യുവതിയെ പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.

പുലർച്ചെ ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്. കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാൻ ആയിരുന്നു നിർദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ നൗഫൽ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പിടിയിലായ നൗഫലിലെ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് വിവരം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top