Breaking News

പുരുഷോത്തം റായ് അന്തരിച്ചു: വിടവാങ്ങൽ ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെ

ബെംഗളൂരു: ഈ ​വ​ർ​ഷ​ത്തെ ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​ക​ൻ പു​രു​ഷോ​ത്തം റാ​യ് അ​ന്ത​രി​ച്ചു. 79 വയസായിരുന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ഇന്ന് ന​ട​ക്കു​ന്ന വെ​ർ​ച്വ​ൽ ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ല്‍ നി​ന്ന് ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.

2001ല്‍ ​പ​രി​ശീ​ല​ക​നാ​യി സാ​യി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച പു​രു​ഷോ​ത്തം റാ​യി​ക്ക് ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​നാ​യി സ്വ​യം നാ​മ​നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് റാ​യി​യെ ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡെ​ക്കാ​ത്ത​ല​ണ്‍ താ​ര​മാ​യി​രു​ന്നു റാ​യ്. നേ​താ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം കോ​ച്ചിം​ഗ് ക​രി​യ​ർ തു​ട​ങ്ങി​യ അ​ദ്ദേ​ഹം അ​ശ്വി​നി നാ​ച്ച​പ്പ, വ​ന്ദ​ന റാ​വു, മു​ര​ളി​ക്കു​ട്ട​ൻ, എം.​കെ. ആ​ശ, റോ​സ​ക്കു​ട്ടി, ഇ.​ബി. ഷൈ​ല, ജി.​ജി. പ്ര​മീ​ള, ജ​യ്സി തോ​മ​സ് തു​ട​ങ്ങി​യ​വ​രെ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യി വാ​ര്‍​ത്തെ​ടു​ത്തി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top