Breaking News

കോവിഡ് ആശങ്കയിൽ രാജ്യം; പ്രതിദിന രോഗബാധയിൽ റെക്കോര്‍ഡ് വര്‍ധന

ഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെയും 75,000ന് മുകളിലായിരുന്നു വൈറസ് ബാധിതര്‍. 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്..

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 33.87 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 742O23 പേർ ചികിത്സയിലാണ്.2583948 പേർ കോവിഡ് മുക്തരായി.

24 മണിക്കൂറിനിടെ 1057 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 61,000 കടന്നു. 61529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top