Breaking News

ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കി;പിതാവിന് മരണം വരെ കഠിനതടവ്

കോട്ടയം: ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം.

2018ല്‍ വെള്ളൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അമ്മയുടെ മരണത്തിന് പിന്നാലെ പിതാവിന്റെ സംരക്ഷണതയിലായിരുന്നു പെണ്‍കുട്ടി. പ്രളയസമയത്ത് വീട് തകര്‍ന്നതോടെ കുട്ടിയും പിതാവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി.ഇവിടെവച്ച്‌ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ​ഗര്‍ഭിണായാണെന്ന വിവരം പുറത്തുവന്നത്.

പിതാവിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി അന്തര്‍സംസ്ഥാന തൊഴിലാളിയുടെ പേരാണ്​ പൊലീസില്‍ പറഞ്ഞത്​.

പൊലീസ് അന്തര്‍ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.തുടര്‍ന്ന്,​ എറണാകുളത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന്​ കുട്ടി തുറന്നുപറഞ്ഞത്.

കോട്ടയം സ്പെഷല്‍ പോക്സോ കോടതിയായ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. ‘വിക്ടിം കോമ്ബന്‍സേഷന്‍ ഫണ്ടി’ല്‍നിന്ന്​ പെണ്‍കുട്ടിക്ക്​ നഷ്​ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top