ഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിനിമ-സീരിയൽ ചിത്രീകരണം പുനരാരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിന് പുതിയ മാർഗനിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കൽ, മാസ്ക് തുടങ്ങിയവ പാലിച്ചാവണം ചിത്രീകരണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
മാസ്കും സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാവണം ചിത്രീകരണം. അഭിനേതാക്കൾ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ള ബാക്കിയുള്ളവരെല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം. മേക്കപ്പ് കലാകാരൻമാരും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ചിത്രീകരണത്തിനായി ഉപയോഗിക്കുക. പുറത്തുനിന്ന് ആരെയും ചിത്രീകരണ സ്ഥല സന്ദർശനത്തിന് അനുവദിക്കാൻ പാടില്ല.
സെറ്റുകള്‍ മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ദിവസവും അണുവിമുക്തമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൈകര്യങ്ങള്‍ ഉറപ്പു വരുത്തണം. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. സെറ്റിലെ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഉടനെ അണു നശീകരണം നടത്തുകയും അവരുമായി ബന്ധമുള്ളവരെ ഐസൊലേഷന്‍ ചെയ്യുകയും വേമെന്നും മാർഗനിർദേശത്തിൽ പറയുന്നു.