Breaking News

നീറ്റ്, ജെഇഇ പരീക്ഷ: കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷിപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം

ഡൽഹി: നീറ്റ്, ജെഇഇപരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പനിയോ, ഉയർന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക.

വിദ്യാർത്ഥികളുടെ ശരീര പരിശോധന ഉണ്ടാകില്ല. പരീക്ഷ ഹാളിൽ ഫേസ് മാസ്ക് ഉപയോഗിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കും. ഗ്ലൗസുകൾ, മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. പരീക്ഷ ഹാളിലുള്ള വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളിൽ വെള്ളം ഉറപ്പാക്കണമെന്നും മാർഗ്ഗ രേഖയിൽ പറയുന്നു. പരീക്ഷ ഹാളിൽ ഉള്ള അധ്യാപകരും മാസ്കും, ഗ്ലൗസും ധരിക്കണം .

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സുരക്ഷ പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ആകും പരീക്ഷ നടത്തിപ്പ് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ പ്രോട്ടോകോൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വൃത്തങ്ങൾ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top