Alappuzha

അമിത വോൾട്ടേജ് വൈദ്യുതി കയറി കേബിൾടിവി ഓഫീസിൽ പതിനായിരങ്ങളുടെ നഷ്ടം

മാന്നാർ :കെഎസ്ഇബി ലൈനിൽ കൂടി അമിത വോൾട്ടേജ് കയറി വന്ന് കേരള വിഷൻ ഡിജിറ്റൽ കേബിൾ ടിവി സിഗ്നൽ വിതരണം നടത്തുന്ന സ്ഥാപനത്തിന് പതിനായിരങ്ങളുടെ നഷ്ടം. പരുമല സെവൻ സ്റ്റാർ കേബിൾ വിഷൻ ഓഫീസിലാണ് സിഗ്നൽ വിതരണത്തിന് ഉപയോഗിക്കുന്ന ട്രാൻസ്മിറ്ററുകൾ, ഒപ്റ്റിക്കൽ റിസീവറുകൾ,എന്നിവ കൂടാതെ കൺട്രോൾ റൂമിലെ ട്യൂബ് ലൈറ്റുകൾ എന്നിവ അമിത വോൾടേജ് കയറി വന്നത് കാരണം നഷ്ടപെട്ടത്.ബുധനാഴ്ച വൈകിട്ട് ആറര മണിയോടെ ആണ് സംഭവം. റൂമിൽ ഇരുന്ന ടെക്നിഷ്യന്മാർ പൊട്ടിത്തെറി ശബ്ദം കേട്ടാണ് നോക്കിയത് അപ്പോൾ കൺട്രോൾ റൂമിൽ വർക്ക് ചെയ്തു കൊണ്ടിരുന്ന സാധനങ്ങളിൽ നിന്ന് പുക ഉയരുന്നത് കണ്ട് കൊണ്ട് വൈദ്യുതി മെയിൻ സ്വിച്ച് ഓഫ്‌ ചെയ്തത് കാരണം വലിയ അപകടം ഒഴിവായി. ഉടനെ കടപ്ര കെ എസ് ഇ ബി അധികാരികളെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ എത്തി ട്രാൻസ്‌ഫോർമർ പരിശോധിച്ചപ്പോൾ മെയിൻ ലൈനിന്റെ ന്യൂട്രൽ ലൈൻ പൊട്ടി പോയതാണ് കാരണം എന്ന് പറഞ്ഞ് തകരാർ പരിഹരിച്ചു പോയി. ഇത് കാരണം ഏകദേശം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ എക്സികുട്ടീവ് അംഗവും സെവൻ സ്റ്റാർ കേബിൾ വിഷൻ പാർട്ണറുമായ അൻഷാദ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top