Breaking News

ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം നാളെ മുതൽ

തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഒടുവിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് ഉത്തരവായി. എൻഎച്ച് എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകൾ ലഭിക്കും. ശമ്പളം നാളെ മുതൽ വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ആയിരത്തോളം വരുന്ന ജൂനിയർ ഡോക്ടർമാർക്ക് നാളെ മുടങ്ങിയ ശമ്പളം ലഭിക്കും.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജൂനിയർ ഡോക്ടർമാരോടുള്ള വിവേചനം സംബന്ധിച്ച കാര്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പ്രഖ്യാപിച്ച ശമ്പളം പോലും ഇതുവരെ നൽകാത്തതിൽ സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെയും സമീപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top