Bollywood

ദൃശ്യം സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിലാണ് മരണം. മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ എടുത്ത ചിത്രമാണ്.

ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്‌സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മറാത്തി ഭാഷയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. 2005ല്‍ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

ഡാഡി, ജൂലി 2, റോക്കി ഹാന്‍ഡ്‌സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top