ന്യൂഡൽഹി:മലയാള മാസാരംഭം ആയ ചിങ്ങം ഒന്നിന് മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രിയും.ചിങ്ങമാസം ആഗതമായ ഈ വേളയിൽ എല്ലാവർക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരാൻ പോകുന്ന വർഷം നല്ല ആരോഗ്യവും സമൃദ്ധിയും കൈവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) August 17, 2020