തൃശൂർ: തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് കരുതലിൻ്റെ സന്ദേശവുമായി ലോകത്തിന് മാതൃക ആവുന്നത്. ഡോൺ ബോസ്കോയിൽ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധനരായ 20 കുട്ടികളുടെ പഠന ചിലവ് ഇനി 1991 ബാച്ചിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ഏറ്റെടുക്കും. മുക്കാട്ടുകര ഗവ.എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഒരു വർഷത്തെ പഠനസാമഗ്രികൾ നൽകാനും ഇവർ തീരുമാനിച്ചു.
സ്കൂൾ ജീവിതത്തിൻ്റെ ഓർമ്മൾ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ യൂടൂബ് വീഡിയോ തയ്യാറാക്കി ആഘോഷമാക്കുകയാണ് ഇവർ. 1991 ബാച്ചിലെ 125 വിദ്യാർത്ഥികളും അധ്യാപകരുമാണ് ഈ ഓർമ്മ ചിത്രത്തിൽ ഉള്ളത്