Breaking News

ശമനമില്ലാതെ കോവിഡ്: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.2 കോടി; മരണം 7.37 ലക്ഷം

വാ​ഷിം​ഗ്ട​ണ്‍ : ശ​മ​ന​മി​ല്ലാ​ലെ കോ​വി​ഡ് മ​ഹാ​മാ​രി മു​ന്നോ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ വൈ​റ​സ് ബാ​ധി​ത​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗം ര​ണ്ടു കോ​ടി ക​ട​ന്നു. ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2,02,34,463 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 7,37,814 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞു. 13,092,203 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ​രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്.

അ​മേ​രി​ക്കയിൽ 52,47,605 പേരും ബ്ര​സീ​ലിൽ 30,57,470 പേരുമാണ് കോവിഡ് ബാധിതരായുള്ളത്

1,66,111 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്ര​സീലിൽ​ 1,01,857 പേർക്കും ജീവൻ നഷ്ടമായി. ,

ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്. ഇ​റാ​നി​ൽ 3,28,844 പേ​ർ​ക്കും ബ്രി​ട്ട​നി​ൽ 3,11,641 പേ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​നു പു​റ​മേ മ​റ്റ് എ​ട്ടു രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ർ​ജ​ന്‍റീ​ന, ഇ​റ്റ​ലി, തു​ർ​ക്കി, ജ​ർ​മ​നി, ഫ്രാ​ൻ​സ്,

അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ത​ർ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ഇ​റാ​ക്ക്, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നീ​ഷ്യ, കാ​ന​ഡ, ഖ​ത്ത​ർ എ​ന്നി​വ​യാ​ണ് അ​വ. ക​ഴി​ഞ്ഞ 24 മ​ണ​ഇ​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്നും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ൽ 53,016 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ 45,959 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 21,888 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top