Breaking News

ആശങ്ക ഒഴിയാതെ ഇടുക്കി: അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും റെഡ് അലർട്ട്

മൂന്നാർ: കനത്ത ദുരിതം വിതച്ച ഇടുക്കിയെ ആശങ്കയിലാക്കി കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഇന്നും നാളെയും ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മഴ ശക്തമായതോടെ ഡാമുകളിലേയ്ക്കുള്ള നീരൊഴുക്കും വർദ്ധിച്ചു. ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്.

ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകൾ നിറഞ്ഞതോടെ മുഴുവൻഷട്ടറും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഇതിനാൽ പെരിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top