Breaking News

75 കാരിയായ വൃദ്ധയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍;14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ 75 കാരിയായ വൃദ്ധയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മനോഹരന്‍ എന്നയാളാണ് മട്ടന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി മട്ടന്നൂര്‍ പൊലീസ് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

അതേസമയം എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍കുരിശ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയ അയല്‍വാസികളാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പീഡനത്തിനിരയായ സ്ത്രീയുടെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുകയിലയും ചായയും നല്‍കാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയവരാണ് അമ്മയെ പീഡിപ്പിച്ചതെന്ന് മകന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top