Breaking News

സ്വർണ്ണവില കുതിപ്പ് തുടരുന്നു; പവന് 160 രൂപ വർദ്ധിച്ചു

കൊച്ചി: ആദ്യയമായി നാലായിരം തൊട്ട സ്വവർണ്ണ വില വീണ്ടും കുതിപ്പ് തുടരുന്നു.
ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂ വർധിച്ചത്.
ഇതോടെ പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും.

കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത.

പവൻവില 50,000അടുത്തെത്തിയേക്കാമെന്നും വിലയിരുത്തലുണ്ട്.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top