Breaking News

തിരുവനന്തപുരത്ത് കുടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിൽ എട്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പുലയനാർകോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയിൽ എട്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെൽത്ത് ലാബിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിരവധി ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുയർത്തുന്നുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് അടക്കം ഇന്നലെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top