Breaking News

തമിഴ്‌നാട്ടില്‍ ഇന്ന് 75 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; പുതുതായി 4965 പേര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 4965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 180643 ആയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 75 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 2626 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1130 പേര്‍ ചെന്നൈയിലാണ്.
അതേസമയം ഇന്ന് 4894 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 51344 ആയി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top