ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.
11,55,191 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 40529 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 587 പേർക്ക് ജീവൻ നഷ്ടമായി .ഇതോടെ രാജ്യത്തെ കോവിഡ് മരണം 28084 ആയി. 724578 പേരാണ് ഇതുവരെ രോഗമുക്തരായത്.