Malappuram

കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെ അൻപതോളം പേർക്കെതിരെ പോലീസ് കേസ്

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെ അൻപതോളം പേർക്കെതിരെ പോലീസ് കേസ് എടുത്തു. കോവിഡ് പ്രോട്ടോക്കോളിനും, സാമൂഹ്യ അകലത്തിനും വില നൽകാതെ കോട്ടക്കൽ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ റോഡ് ഉദ്ഘാടനം ചെയത സംഭവത്തിലാണ് കേസ്. ആൾക്കൂട്ടമുണ്ടായതിൽ ആണ് കേസ്.കോട്ടക്കലിലെ ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് നൂറിലധികം ആളുകളാണ്, അതും യാതൊരു മുൻകരുതലും സ്വീകരിക്കാതെ.
ചെയര്‍മാന്‍ കെ.കെ നാസറിൻ്റെ നേതൃത്വത്തില്‍ സാമൂഹിക അകലം പാലിക്കാതെയും ശരിയായ രീതിയിൽ മുഖാവരണം ഇല്ലാതെയുമായിരുന്നു ജനപ്രതിനിധികളും മുസ്ലീം ലീഗ് നേതാക്കളും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തത്. വിവാദമായ റോഡ് ഉദ്ഘാടനത്തിനെതിരെ സി.പി.എം പരാതി നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top